Times Kerala

യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; ഒരു മരണം, നാലു പേര്‍ക്ക് പരുക്ക്

 

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്ക്. പ്രാദേശികസമയം ഉച്ചയ്ക്ക് 12.45നാണ് വെടിവയ്പ്പ് നടന്നത്. ആക്രമിയെന്നു സംശയിക്കുന്ന സ്ത്രീയെ കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആക്രമണം നടത്തിയ ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലിസ് പറഞ്ഞു. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.ആക്രമണത്തെ തുടര്‍ന്ന് 1700 പേര്‍ ജോലി ചെയ്യുന്ന യൂട്യൂബ് ആസ്ഥാനം ഒഴിപ്പിച്ചു. സംഭവസ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Related Topics

Share this story