Times Kerala

യുശ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്

 
യുശ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്

ഹൈദരാബാദ്: യുശ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ രോഹിത് ശര്‍മയുമായി നടത്തിയ വീഡിയോ സംഭാഷണത്തിനിടയില്‍ യുശ്വേന്ദ്ര ചഹലിനെ ജാതീയമായ അധിക്ഷേപിക്കുന്ന തരത്തില്‍ യുവരാജ് പരാമര്‍ശിച്ചുവെന്നാണ് ആരോപണം. ദളിതരെ അവഹേളിച്ചുവെന്ന ആരോപണവുമായി വന്‍ പ്രതിഷേധമാണ് യുവരാജ് സിങിന് സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം നേരിടേണ്ടി വന്നത്. ഇതോടെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ക്ഷമാപണവുമായി എത്തിയത്.

ജാതി, മതം, നിറം, ലിംഗഭേദം എന്നിങ്ങനെയുള്ള അസമത്വങ്ങളിലും താന്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ജീവിക്കുകയും തുടരുകയും ചെയ്യുമെന്നും ഓരോ വ്യക്തിയെയും തഴയാതെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സുഹൃത്തുമായി നടത്തിയ സംഭാഷണത്തിനിടെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടുമുള്ള എന്‍റെ സ്നേഹം എക്കാലവും നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story