Times Kerala

അമേരിക്ക പുറത്താക്കിയ റഷ്യൻ നയതന്ത്രജ്ഞർ അമേരിക്ക വിട്ടു

 

വാഷിംഗ്ടൺ: അമേരിക്ക പുറത്താക്കിയ 60 റഷ്യയൻ നയതന്ത്രജ്ഞരിൽ ആദ്യ ഗ്രൂപ്പ് റഷ്യയിലേക്ക് മടങ്ങി. 25 പേരുടെ ആദ്യ സംഘം ബസിലാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. രണ്ടാമത്തെ സംഘവും ഉടൻ പുറപ്പെടുമെന്നാണ്് വിവരം. രണ്ട് വിമാനങ്ങളിലായി പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 171 പേരാണ് അമേരിക്കയിൽ നിന്ന് മടങ്ങുന്നത്. റോസിയ 24 ടെലിവിഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Related Topics

Share this story