Times Kerala

ഉപരോധങ്ങള്‍ വിജയിക്കില്ലെങ്കില്‍ പത്തു പതിനഞ്ചു വര്‍ഷത്തിനുളില്‍ ഇറാനുമായി യുദ്ധമുണ്ടായേക്കുമെന്ന് സൗദി കിരീടാവകാശി

 

റിയാദ്: ഇറാനിലെ ആണവപരിപാടി നിര്‍ത്താനുള്ള ഉപരോധങ്ങള്‍ വിജയിക്കില്ലെങ്കില്‍ പത്തു പതിനഞ്ചു വര്‍ഷത്തിനുളില്‍ ഇറാനുമായി യുദ്ധമുണ്ടാകാന്‍ സാധ്യതയെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക പോരാട്ടത്തെ ഒഴിവാക്കാന്‍ നാം വിജയിക്കേണ്ടത് അനിവാര്യമാണ്. ‘നാം ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ വിജയിക്കുന്നില്ലെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഇറാനുമായി യുദ്ധം നടത്താന്‍ സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

സൈനിക നീക്കം ഒഴിവാക്കാനായി ഇറാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം അന്താരാഷ്ട്ര സമൂഹം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ മുന്‍ഗാമിയായ ബരാക്ക് ഒബാമ ആണവ കരാര്‍ ഉണ്ടാക്കിയതോടെ അവരുടെ ശക്തി അല്‍പ്പംകൂടി വര്‍ധിക്കുകയാണുണ്ടായതെന്നും അദേഹം വ്യക്തമാക്കി.

 

Related Topics

Share this story