Times Kerala

വിഡി​യോകോണിന്​ വായ്​പ നൽകിയതിനു പിന്നില്‍ സി.ഇ.ഒ ചന്ദ കോച്ചാറാണെന്ന്​ വെളിപ്പെടുത്തൽ

 

ന്യൂഡൽഹി: ഐ സി ഐ സി ബാങ്ക് വിഡി​യോകോണിന്​ വായ്​പ നൽകാനുള്ള തീരുമാനത്തിന്​ പിന്നിൽ  ബാങ്ക് സി.ഇ.ഒ ചന്ദ കോച്ചാറാണെന്ന്​ വെളിപ്പെടുത്തൽ. ബാങ്ക്​ ചെയർമാൻ എം.കെ ശർമ്മയാണ്​ ഇതുസംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ നടത്തിയത്​. അതേ സമയം, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്​ കൂടുതൽ പ്രതികരണങ്ങൾ നടത്താൻ അദ്ദേഹം തയാറായില്ല. വീഡിയോകോണിന്​ വായ്​പ അനുവദിച്ചതിൽ തനിക്ക്​ പ്രത്യേക താൽപര്യങ്ങളില്ലെന്നായിരുന്നു സി.ഇ.ഒ വ്യാഴാഴ്​ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നത്​.

െഎ.​സി.െ​എ.​സി.െ​എ ബാ​ങ്ക്​ മേ​ധാ​വി ച​ന്ദ കൊ​ച്ചാ​റി‍​​െൻറ ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​റും വാ​യ്​​പ ല​ഭി​ച്ച വീ​ഡി​യോ​കോ​ൺ ക​മ്പ​നി​യു​ടെ വേ​ണു​ഗോ​പാ​ൽ ധൂ​തും ചേ​ർ​ന്ന്​ പു​തി​യ ക​മ്പ​നി നി​ർ​മി​ക്കു​ക​യും ഒാ​ഹ​രി​ക​ൾ കൈ​മാ​റു​ക​യും വാ​യ്​​പ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെയ്​തുവെന്നാണ്​ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രം കണ്ടെത്തിയിരുന്നു​.

Related Topics

Share this story