Times Kerala

കൊല്ലപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതിനായി വി.കെ. സിങ് ഇറാഖിലേക്ക് പോകും

 

ന്യൂഡൽഹി: ഇറാഖില്‍ ഐ .എസ്​ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഏപ്രിൽ ഒന്നിന്​ ഇറാഖിലേക്ക്​ തിരിക്കും. 39 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്​ മോർട്ടം നടപടികൾ പുർത്തീകരിച്ച്​ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്​. വി.കെ.സിങ്​ ഇറാഖിലെത്തി 38 പേരു​െട മൃതദേഹവും ഏറ്റുവാങ്ങും. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. ഇരു രാജ്യങ്ങളും മൃതദേഹം കൈമാറുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്​. 2015ൽ ഇറാഖിൽ ​െഎ.എസ്​ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്​ചയാണ്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ പാർല​െമൻറിനെ അറിയിച്ചത്​.

Related Topics

Share this story