Times Kerala

കെഎസ്ആർടിസിയിലെ നില്‍പ്പ് യാത്ര; മോട്ടോർവാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്യും

 

 തിരുവനന്തപുരം: കെഎസ്ആർടിസി അതിവേഗ ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സർക്കാർ മാനിക്കുന്നുണ്ടെങ്കിലും നിലവിൽ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്ന്‍  മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ പുനപരിശോധനാ ഹർജി നൽകാനും സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിലെ ഉത്തരവ് മറികടക്കാൻ മോട്ടോർ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സർക്കാർ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് നിരോധിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Topics

Share this story