Times Kerala

വിവാഹദിനത്തില്‍ മന്ത്രിപുത്രിക്ക് പൊതുജനത്തിന്റെ മുട്ടയേറ് (വീഡിയോ കാണാം)

 

പിരാന: ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലില്‍ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികള്‍ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേല്‍ തെമര്‍ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയില്‍ കുളിപ്പിക്കുന്നതില്‍ കലാശിച്ചത്.വിവാഹച്ചടങ്ങുകള്‍ നടന്ന പള്ളിയ്ക്കു മുമ്പില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.ചടങ്ങുകള്‍ക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാര്‍ മരിയയ്ക്കു നേരെ ചീമുട്ടകള്‍ എറിയുകയായിരുന്നു.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിവിഐപികള്‍ക്കും കിട്ടി മുട്ടയേറ്. പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് ശേഷം ഒടുവില്‍ മറ്റ് വഴികളില്ലാതെ അതേ വേഷത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു മരിയ.

Related Topics

Share this story