Times Kerala

‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

 
‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

നയന്‍താരയെ നായികയാക്കി ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന  ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ദേവി വേഷത്തിലുള്ള നയന്‍താരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബാലാജിയും വേഷമിടുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.

Related Topics

Share this story