Times Kerala

പോസ്റ്റ് ഓഫീസുകള്‍ വഴി പണം പിന്‍വലിക്കാന്‍ അവസരം

 
പോസ്റ്റ് ഓഫീസുകള്‍ വഴി പണം പിന്‍വലിക്കാന്‍ അവസരം

പാലക്കാട് :     തപാല്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ആധാറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകള്‍ വഴി പണം പിന്‍വലിക്കുന്നതിന് ആധാര്‍ എനേബ്ള്‍ഡ് പെയ്മെന്റ് സിസ്റ്റം നടപ്പിലാക്കിയതായി ഇന്ത്യ പോസ്റ്റ് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഇതുപ്രകാരം, ക്ഷേമപെന്‍ഷനുകള്‍, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ളവ ലോക്ക് ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെ തന്നെ കൈപ്പറ്റാവുന്നതാണ്. ആധാര്‍ ബന്ധിപ്പിച്ച ഏതൊരു ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണവും പോസ്റ്റുമാന്‍ മുഖേന ആവശ്യക്കാരുടെ വീടുകളിലെത്തും.

ഇതിനായി പൊതുജനങ്ങള്‍ക്ക് 0491-2544740 എന്ന 24*7 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുകയോ 9946085934 എന്ന വാട്സ് ആപ്പ് നമ്പറില്‍ സന്ദേശം അയക്കുകയോ ചെയ്യാം. കൂടാതെ അതത് പോസ്റ്റ് ഓഫീസുകളില്‍ ബന്ധപ്പെട്ടാലും https://www.keralapost.gov.in/myneeds/ , https://calicutregion.blogspot.com എന്നിവ സന്ദര്‍ശിച്ചാലും ഈ സേവനം ലഭ്യമാവുന്നതാണ്.

Related Topics

Share this story