Times Kerala

ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ.?

 
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ.?

ഒരു ഗ്രഹണം പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അത് ധാരാളം മുൻകരുതലുകൾ നൽകുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ നഗ്നമായ കണ്ണുകളാൽ ചന്ദ്രഗ്രഹണം നോക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ സൂര്യഗ്രഹണം ഒരിക്കലും നഗ്നമായ കണ്ണുകളാൽ വീക്ഷിക്കരുത് .ചന്ദ്രഗ്രഹണത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഭാഗിക ഘട്ടത്തിൽ ചന്ദ്രൻ്റെ ഒരു ഭാഗം ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നു.പിന്നീടുള്ള പൂർണ ഘട്ടത്തിൽ ചന്ദ്രൻ മുഴുവനായി ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നു. ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഗ്ലാസുകൾ ആവശ്യമില്ലെന്നും ചന്ദ്രഗ്രഹണത്തിൻ്റെ എല്ലാ ഘട്ടങ്ങളും കാണുന്നത് സുരക്ഷിതമാണെന്നും വിദഗ്ദ്ധർ പറയുന്നു.

പ്രപഞ്ചത്തിലെ ഗതി മാറ്റങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരതത്തില്‍ നമ്മെ ഓരോരുത്തരേയും ബാധിക്കുന്നുണ്ട്. ചിലപ്പോള്‍ നല്ല രീതിയിലും ചിലപ്പോള്‍ മോശം രീതിയിലും എന്നു വേണം,പറയുവാന്‍.

ഗ്രഹണങ്ങൾക്ക് ഹൈന്ദവരുടെ വിശ്വാസങ്ങളുമായി ഏറെ ബന്ധമുണ്ട്. മനുഷ്യൻ്റെ ശരീരചക്രങ്ങളിൽ ഗ്രഹണങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന് കരുതപ്പെടുന്നു. അതിനാൽ തന്നെ ഗ്രഹണസമയത്ത് ഭക്ഷണ ക്രമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ആചാര്യന്മാർ നിർദ്ദേശിക്കുന്നത്. അതായത് ഗ്രഹണ സമയത്ത് പൂർണമായു ഭക്ഷണം ഒഴിവാക്കണം. സ്കന്ദപുരാണമനുസരിച്ച് ചന്ദ്രഗ്രഹണ ദിവസങ്ങളില്‍ മറ്റൊരാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്‌ക്കരുത് എന്നാണ് വിശ്വാസം. മറ്റൊരാൾ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതും നിഷിദ്ധമാണ്. ഇത്തരത്തിൽ ചെയ്താൻ ജീവിതത്തിലെ പുണ്യ ഫലങ്ങൾ കുറയുമെന്നും അടുത്ത ജന്മം മൃഗമായി ജനിക്കുമെന്നുമാണ് സ്‌കന്ദപുരാണം പറയുന്നത്.

Related Topics

Share this story