Times Kerala

എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്., എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു., ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമൻറുകൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല..;അഹാന കൃഷ്ണ

യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയുടെ കരിയറിൽ തന്നെ ബ്രേക്ക് ആയിരുന്നു. ലോക്ക്‌ഡൗൺ കാലത്തും യൂട്യൂബ് ചാനലും ടിക്‌ടോക് വീഡിയോകളുമൊക്കെയായി ആക്റ്റീവ് ആണ് അഹാന. ഇപ്പോളിതാ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വൈരം പടർത്തുന്ന കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരേ രം​ഗത്ത് വന്നിരിക്കുകയാണ് അഹാന.

സഹോദരി ദിയ കൃഷ്ണയ്ക്കൊപ്പമുള്ള വീഡിയോയ്ക്ക് താഴെ ഒരാൾ നൽകിയ കമന്റ് ചൂണ്ടിക്കാട്ടിയാണ് അഹാനയുടെ വിമർശനം.

അഹാന പങ്കുവച്ച പോസ്റ്റ്..;

ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജ് ഞാൻ കാണാറുണ്ട്. എൻറെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങൾ, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമൻറിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ.

ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമൻറുകൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്റുകൾ ബാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ പ്ലീസ് അൽപം മെച്ച്യൂരിറ്റി കാണിക്കു.

ഞാൻ യൂട്യൂബിൽ കണ്ട ഒരു കമൻറ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നാണ് കമൻറ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാർഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമൻറുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ. അഹാന കുറിച്ചു.

എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്., എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു., ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമൻറുകൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല..;അഹാന കൃഷ്ണ

എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്., എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു., ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമൻറുകൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല..;അഹാന കൃഷ്ണ

Related Topics

Share this story