Times Kerala

ഗര്‍ഭകാലത്ത് മേക്കപ്പ് ചെയ്താല്‍ ….

 

ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാരും കേട്ടിട്ടുണ്ടാകും എന്നാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട മറ്റൊന്നാണ് മേക്കപ്പും. പലര്‍ക്കും ഇതേ കുറിച്ച് അറിയില്ല. ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധകങ്ങളും ഉപയോഗിക്കരുത്. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗര്‍ഭമലസല്‍, വന്ധ്യത, പ്രായപൂര്‍ത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോര്‍മോണ്‍ വ്യതിയാനം, എന്‍ഡൊക്രൈന്‍ ഗ്ലാന്‍ഡിനു തകരാറ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങള്‍, എന്‍ഡോമെട്രിയാസിസ് ഇവയ്ക്ക് കാരണമാകും.ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളില്‍ റെറ്റിനോയിഡുകള്‍ ഉണ്ട്. ഇതും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം.

Related Topics

Share this story