Times Kerala

വീണ്ടും പ്രണയപ്പക.!! വിവാഹാഭ്യർഥന നിരസിച്ചതിന് 23-കാരിയെ ജീവനോടെ ചുട്ടുകൊന്നു

 
വീണ്ടും പ്രണയപ്പക.!! വിവാഹാഭ്യർഥന നിരസിച്ചതിന് 23-കാരിയെ ജീവനോടെ ചുട്ടുകൊന്നു

സികർ: വിവാഹാഭ്യർഥന നിരസിച്ചതിന് 23-കാരിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ സികർ ജില്ലയിൽ ബുധനാഴ്ച്ചയാണ് മനസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. ഗ്രാമത്തിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ സുനിത കുമാരിയെ തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയായ ബകേഷ് കുമാർ എന്നയാളാണ് പെട്രോളൊഴിച്ച്‌ കത്തിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് വ്യാഴാഴ്ചരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ഇയാൾ പെട്രോളൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച പ്രതിയെ ചികിത്സ നൽകിയശേഷം അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞു.

Related Topics

Share this story