Times Kerala

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

 
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.ഇതോടെ സംസ്‌കാര നടപടികള്‍ നിര്‍ത്തിവെച്ച് നഗരസഭാ അധികൃതര്‍ തിരികെ പോയി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലമുകളിലുള്ള പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനായിരുന്നു ശ്രമം.എന്നാല്‍ വൈദികന്റെ ഇടവകയിലോ മറ്റ് ഇടങ്ങളിലോ സംസ്‌കരിക്കാതെ ഇവിടെ കൊണ്ടുവന്നതിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇന്നലെയാണ് ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ ഫാ. കെ.ജി വര്‍ഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്.

Related Topics

Share this story