Times Kerala

വിദ്യാര്‍ത്ഥിനിയുമായുള്ള സര്‍വകലാശാല അധ്യാപകന്റെ അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് അപ്രതീക്ഷിതമായി

 

മോസ്‌കോ :വിദ്യാര്‍ത്ഥിനിയുമായുള്ള സര്‍വകലാശാല അധ്യാപകന്റെ അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് അപ്രതീക്ഷിതമായി. തന്റെ ഭര്‍ത്താവിന്റെ സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ലൈക്കടിക്കുന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ഒരു കൗതുകത്തിന് വേണ്ടി സെര്‍ച്ച് ചെയ്ത യുവതി ഞെട്ടി.

സമൂഹ മാധ്യമത്തില്‍ പെണ്‍കുട്ടി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങള്‍ തന്റെ വീട്ടില്‍ നിന്നും എടുത്തവയാണ്. മാത്രവുമല്ല തന്റെ വീട്ടിലെ വസ്ത്രവും പൂച്ചയുമെല്ലാം പെണ്‍കുട്ടിയുടെ ചിത്രങ്ങളിലുണ്ട്. റഷ്യന്‍ സ്വദേശിനിയായ അന്നാ റുഡെനക്ക് എന്ന 24 വയസ്സുകാരിയാണ് ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയത്.

റഷ്യയിലെ സൗത്ത് യുറല്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററാണ് അന്നയുടെ ഭര്‍ത്താവ് ദിമിത്രി. ദിമിത്രിയും സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ എമീലിയ ഇഗ്‌നറ്റോവയുമായുള്ള അവിഹിത ബന്ധമാണ് ആകസ്മികമായി അന്നയുടെ ശ്രദ്ധയില്‍പ്പെട്ടത്. അന്ന-ദിമിത്രി ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. മകന്റെ കോട്ട് ധരിച്ച് എമീലിയ തങ്ങളുടെ കിടപ്പ് മുറിയില്‍ തന്നെ ഇരിക്കുന്ന ഫോട്ടോയാണ് അന്ന ആദ്യം ശ്രദ്ധിച്ചത്.

പിന്നീട് ഇവരുടെ വീട്ടിലെ പൂച്ചയുടെ ഫോട്ടോയും എമീലിയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ അന്നയ്ക്ക് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യമായി. പിന്നെയും പല ഫോട്ടോകളും ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സത്യം വെളിപ്പെടുത്തക്കതായിരുന്നു. തന്നെ ചതിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടികള്‍ക്കായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് അന്ന ഇപ്പോള്‍.

Related Topics

Share this story