Times Kerala

മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാർക്ക് ക്ഷേമനിധി

 
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാർക്ക് ക്ഷേമനിധി

തൃശൂർ :     കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ക്ഷേമനിധി അനുവദിച്ചു. ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം ലഭിക്കാത്ത ‘എ’ ക്ഷേത്ര ജീവനക്കാർക്കും സഹായം ലഭിക്കും. ക്ഷേമനിധി അനുവദിച്ച 2500 രൂപ ധനസഹായം കൈപ്പറ്റാത്ത ക്ഷേത്ര ജീവനക്കാർ ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, ഫോൺ നമ്പർ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന ക്ഷേമനിധി സെക്രട്ടറിക്ക് ഇ-മെയിലിൽ ജൂൺ 30ന് മുൻപ് അയയ്ക്കണമെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു. ഇ മെയിൽ വിലാസം- secretarymtewf@gmail.com

Related Topics

Share this story