Times Kerala

കോട്ടയത്ത് 55കാരിയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഗുരുതരാവസ്ഥയിൽ; ഇരുവരെയും മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ; വീട്ടിലെ പാചക വാതക സിലിണ്ടർ തുറന്നുവിട്ടിരിക്കുന്ന നിലയിലും; ദുരൂഹത

കോട്ടയം: വേളൂരിൽ 55കാരിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. പാറപ്പാടം സ്വദേശി ഷീബയെയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലിയെ വീടിനുളളിൽ അവശനിലയിൽ കണ്ടെത്തി.ഇയാളെ ​ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനുള്ളിൽ ഇരുവരെയും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.കൂടാതെ, പാചക വാതക സിലിണ്ടർ തുറന്നുവിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story