Times Kerala

കുടകളിലൂടെ സാമൂഹിക അകലം’ കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

 
കുടകളിലൂടെ സാമൂഹിക അകലം’ കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പാലക്കാട് :   കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീരിക അകലം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ പുതിയ ക്യാമ്പയിന് തുടക്കമായി. കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ ‘കുടകളിലൂടെ സാമൂഹിക അകലം’ എന്ന പേരിലാണ് കുടുംബശ്രീ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.കേരളത്തില്‍ വരാനിരിക്കുന്ന മഴക്കാലത്തെ കൂടി മുന്നില്‍ കണ്ടാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.
ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ കുടകള്‍ സി.ഡി.എസ്സുകളിലെത്തിക്കും. 3 ഫോള്‍ഡ്, 2 ഫോള്‍ഡ്, കിഡ്‌സ്, ജന്റ്‌സ് എന്നിങ്ങനെ 4 വിധത്തിലുള്ള കുടകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. കേരള സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പ്രയോജനങ്ങളെക്കുറിച്ചും അയല്‍ക്കൂട്ടതലത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. കുടകള്‍ വാങ്ങിയ അംഗങ്ങള്‍ ഈ തുക ഗഡുക്കളായി പരമാവധി 12 ആഴ്ച്ചകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.

Related Topics

Share this story