Times Kerala

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസ്: ശരണ്യയുടെ കാമുകന് ജാമ്യം

 
ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസ്: ശരണ്യയുടെ കാമുകന് ജാമ്യം

കണ്ണൂര്‍: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ അമ്മ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിനാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, യാത്രകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് നിതിന് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദ് ജാമ്യം അനുവദിച്ചത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിതിനെതിരെ ചുമത്തിയത്.

അൻപതിനായിരം രൂപയുടെ ബോണ്ടും തുല്യസംഖ്യക്കുള്ള രണ്ട് ആൾജാമ്യവുമാണ് അനുവദിച്ചത്. നേരത്തെ മൂന്ന് തവണ നിതിൻ നൽകിയ ജാമ്യേപക്ഷ കോടതി തള്ളിയിരുന്നു.കാമുകനായ നിതിന‍്റെ പ്രേരണയിലാണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യുയുടെ മൊഴി.

Related Topics

Share this story