Times Kerala

പുത്തൻചിറ വെറ്ററിനറി ഡിസ്‌പെൻസറിയ്ക്ക് ഐ എസ് ഒ അംഗീകാരം

 
പുത്തൻചിറ വെറ്ററിനറി ഡിസ്‌പെൻസറിയ്ക്ക് ഐ എസ് ഒ അംഗീകാരം

 പുത്തൻചിറ: പുത്തൻചിറ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയ്ക്ക് അന്താരാഷ്ട്ര ഗുണമേന്മാ അംഗീകാരം. ജില്ലയിൽ ഐ എസ് ഒ 9001:2015 അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വെറ്ററിനറി ഡിസ്പെൻസറിയാണ് പുത്തൻചിറ. സേവനങ്ങളുടെ ഗുണമേന്മ, മികച്ച പദ്ധതി പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില ഡിസ്പെൻസറികൾക്ക് മാത്രമാണ് ഇതുവരെയായി ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. മികച്ച രീതിയിലുള്ള പശ്ചാത്തല സൗകര്യങ്ങൾ, ഔട്ട് പേഷ്യന്റ് ടോക്കൺ സിസ്റ്റം, ഔട്ട് പേഷ്യന്റ് രജിസ്ട്രേഷൻ കാർഡ്, മെഡിക്കൽ റെക്കോർഡ് ഡോക്യൂമെന്റേഷൻ, മികച്ച ഒ പി വിഭാഗം, ഫാർമസി, ഓഫീസ് സംവിധാനങ്ങൾ, മാലിന്യനിർമ്മാർജ്ജനം, ജനോപകാരപ്രദമായ പദ്ധതികൾ എന്നിവ കണക്കിലെടുത്താണ് മികച്ച ഡിസ്പെൻസറിക്കുള്ള അംഗീകാരം നൽകുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ടാറ്റാ ക്വാളിറ്റി സർവ്വീസസാണ് ഈ അംഗീകാരത്തിന് പുത്തൻചിറ ഡിസ്പെൻസറിയെ ശുപാർശ ചെയ്തത്. ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഐ.എസ്.ഒ.സർട്ടിഫിക്കറ്റിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എ നദീർ, വെറ്ററിനറി സർജൻ ഡോ സിജി ടി എസ് എന്നിവർ അറിയിച്ചു.

Related Topics

Share this story