Times Kerala

പ്രളയ സാധ്യത ഇല്ലാതാക്കാന്‍ ഭാരതപ്പുഴയിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ

 
പ്രളയ സാധ്യത ഇല്ലാതാക്കാന്‍ ഭാരതപ്പുഴയിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ

മലപ്പുറം:  ഭാരതപ്പുഴയിലെ നീരൊഴുക്കിന് തടസ്സമാകുന്ന കാര്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. ഭാരതപ്പുഴയിലെ മണല്‍ ഖനനം ചെയ്തു വില്‍ക്കാന്‍ വിവിധ പഠനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ നിലവില്‍ അടിഞ്ഞുകൂടി കൂനയായി കിടക്കുന്നവ താഴ്ന്ന ഭാഗങ്ങളിലേക്ക് തട്ടി നിരപ്പാക്കുന്നതിനും വളര്‍ന്നു നില്‍ക്കുന്ന ചെങ്ങനക്കാടുകള്‍ നീക്കം ചെയ്യുന്നതിനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി.
നിലവിലെ റിവര്‍ മൗത് 250 മീറ്ററാണ് ഉള്ളത്. ഇത് വീതികൂട്ടാനാവുമോയെന്നും ഇല്ലെങ്കില്‍ സമാന്തരമായി അധിക ജലം വരുമ്പോള്‍ ഒഴുക്കി വിടാന്‍ ഫ്ളഡ് ഗേറ്റ് സ്ഥാപിക്കുന്ന കാര്യം പഠന വിധേയമാക്കുന്നതിനുമായി പൂനെ സി.ഡബ്ലൂ.പി.ആര്‍.എസ് ( സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ) നെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഹാര്‍ബര്‍, പോര്‍ട്ട് വകുപ്പുകള്‍ സംയുക്തമായാണ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക. കര്‍മ റോഡിന്റെ പൈപ്പുകള്‍ക്കു ഷട്ടര്‍ / വാല്‍വ് ഘടിപ്പിക്കുന്ന കാര്യം ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ ഡിസൈന്‍ പ്രകാരം ചെയ്യും.

Related Topics

Share this story