Times Kerala

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; അസ്വാഭിക മരണത്തിന് കേസെടുത്ത് പോലീസ് 

 
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; അസ്വാഭിക മരണത്തിന് കേസെടുത്ത് പോലീസ് 

ഓച്ചിറ : പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതിയ്ക്ക് ദാരുണാന്ത്യം.  സംഭവത്തില്‍ ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോവിഡ് പരിശോധനയ്ക്ക് മൃതദേഹത്തില്‍ നിന്നു സ്രവം ശേഖരിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.

ബുധനാഴ്ചയാണ് തിരുവനന്തപുരം എസ്‌എടി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ തൊടിയൂര്‍ കല്ലേലിഭാഗം തുളസി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സ്വാതി (27) മരിച്ചത്. കഴിഞ്ഞ 21ന് ചങ്ങന്‍കുളങ്ങരയില്‍ സ്വകാര്യ ആശുപത്രിയില്‍ സ്വാതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു.

Related Topics

Share this story