Times Kerala

വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം; ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് പിടിയിൽ

 
വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം; ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് പിടിയിൽ

മാനന്തവാടി: വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനന്തവാടി സിഐഎംഎം അബ്ദുല്‍ കരീമും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story