Times Kerala

പ്രതികാരം അത് വീട്ടാനുള്ളതാണ്.! തന്നോട് ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടി പോത്ത്; വിഡിയോ വൈറൽ

 
പ്രതികാരം അത് വീട്ടാനുള്ളതാണ്.! തന്നോട് ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടി പോത്ത്; വിഡിയോ വൈറൽ

തന്നോട് ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടിയ പോത്തിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോത്തും വണ്ടിയിൽ കയറി സഞ്ചരിക്കുകയാണ് ഒരു സംഘം ആളുകൾ. റോഡിലൂടെ അതിവേഗം കുതിക്കുന്ന വണ്ടിയുടെ വേഗത വർധിപ്പിക്കുന്നതിന് വേണ്ടി പോത്തിനെ തല്ലുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഒരു വളവ് വളഞ്ഞ് കുതിക്കുന്നതിനിടെ പോത്തുംവണ്ടി മറിയുന്നതും പോത്ത് രക്ഷപ്പെട്ട് ഓടുന്നതുമാണ് വീഡിയോയിലുള്ളത്. പഴയ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.വണ്ടി മറിഞ്ഞ് ആളുകൾ മുഴുവൻ റോഡിൽ വീണു കിടക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. ഇത് തനിക്ക് നേരെ നടത്തിയ ക്രൂരതയ്ക്ക് എതിരെയുളള പോത്തിന്‍റെ പ്രതികാരം വീട്ടൽ ആണ് എന്ന തരത്തിൽ നിരവധി കമന്‍റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Related Topics

Share this story