Times Kerala

നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ

 
നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ. സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.വെഞ്ഞാറുമൂട് ;സ്റ്റേഷനായിലെ സി ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി.

Related Topics

Share this story