Times Kerala

പാലയും, വട്ടിയൂർക്കാവും അടക്കം കോട്ടകൾ വെട്ടിപ്പിടിച്ചു ജൈത്രയാത്ര

 
പാലയും, വട്ടിയൂർക്കാവും അടക്കം കോട്ടകൾ വെട്ടിപ്പിടിച്ചു ജൈത്രയാത്ര

കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നേരിട്ടത്‌ ഈ സർക്കാരാണ്‌. എട്ട്‌ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നു എൽഡിഎഫ് സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ. ഇക്കഴിഞ്ഞ നാല് വർഷക്കാലത്തിനിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടത് എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായി തന്നെ കാണേണ്ടി വരും.പാലായ്‌ക്ക്‌ പിന്നാലെ വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ എൽഡിഎഫ്‌ വിജയം ഇത്‌ തെളിയിക്കുന്നതാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സ്ഥലങ്ങളിലും എൽഡിഎഫ്‌ മുന്നേറ്റം നടത്തിയെന്നതും ജനങ്ങൾ നടത്തിയ വിലയിരുത്തലിന്റെ ഭാഗമായി കാണാം. സർക്കാരിന്റെ പ്രവർത്തനമികവാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വിധിയെഴുത്തിന്‌ പ്രധാന കാരണമായത്‌. അത്‌ പകർന്ന ആത്മവിശ്വാസമാണ്‌ സർക്കാരിനെ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്‌. . 2016ൽ 91 സീറ്റ്‌ നേടിയാണ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നത്‌. എട്ട്‌ ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ സീറ്റുകളുടെ എണ്ണം 93 ആയി. ഇത്‌ കേരള ചരിത്രത്തിൽ ആദ്യമാണ്‌. സിറ്റിങ്‌ സീറ്റുകളായ ചവറയും കുട്ടനാടും ഒഴിവ്‌ വന്നതിനെ തുടർന്ന്‌ മൊത്തം സീറ്റുകളുടെ എണ്ണം വീണ്ടും 91 ആയി.

Related Topics

Share this story