Times Kerala

ലോക്ക്ഡൗണ്‍ കാലത്ത് ദമ്പതികൾ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യത്തിൽ അത്ര പോര, കാരണം.??

 
ലോക്ക്ഡൗണ്‍ കാലത്ത് ദമ്പതികൾ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യത്തിൽ അത്ര പോര, കാരണം.??

ലോക്ക്ഡൗണ്‍ കാലത്ത് കോണ്ടത്തിന്റെ വില്‍പ്പന കൂടുമെന്ന് കരുതിയിരുന്ന കോണ്ടം കമ്ബനികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. ദമ്ബതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞെന്ന് പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്സ് ബോസിന്റെ വിലയിരുത്തല്‍. ബ്രിട്ടനിലടക്കം കോണ്ടം വില്‍പനയില്‍ വന്‍ ഇടിവുണ്ടായി. ലോക്ക്ഡൗണ്‍ ആളുകളുടെ ലൈംഗിക അവസരം കുറച്ചെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.ദമ്ബതികള്‍ സാധാരണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അത്രയും ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുന്നില്ലെന്ന് ഡ്യൂറക്സ് കോണ്ടം നിര്‍മാണ കമ്ബനിയായ റെക്കിട്ട് ബെന്‍ക്കിസര്‍ സിഇഒ ലക്ഷ്മണ്‍ നരസിംഹം വിദേശമാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതും ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമായി. രോഗവ്യാപനം കൂടുതലായിരുന്ന ഇറ്റലിയില്‍ ആളുകള്‍ സ്വയം ക്വാറന്റീനിലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Topics

Share this story