Times Kerala

ഭർത്താവിന്റെ ചുറ്റിക്കറക്കം കയ്യോടെ കണ്ടെത്തി ഭാര്യ, ഗൂഗിൾ മാപ്പ് ചതിച്ചെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ…

 
ഭർത്താവിന്റെ ചുറ്റിക്കറക്കം കയ്യോടെ കണ്ടെത്തി ഭാര്യ, ഗൂഗിൾ മാപ്പ് ചതിച്ചെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ…

ചെന്നൈ: ഭർത്താവിന്റെ ഫോൺ പരിശോധിച്ച ഭാര്യ ​ഗൂ​ഗിൾ മാപ്പ് ടൈം ലൈനിൽ കണ്ടത് തന്നോട് പറയാതെ പോയ സ്ഥലങ്ങളുടെ നീണ്ട ലിസ്റ്റ്. കണ്ടപാടെ നിയന്ത്രണം തെറ്റിയ ഭാര്യ സംഭവത്തെ കുറിച്ച് ചോദിച്ചതോടെ കയ്യാങ്കളിയുടെ വക്കുവരെയെത്തി കാര്യങ്ങൾ. ഇതോടെ ​ഗൂ​ഗിളിനെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീച്ചിരിക്കുകയാണ്. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ത

മിഴ്‌നാട്ടിലെ മയിലാടുതുറൈ സ്വദേശിയായ യുവാവാണ് ​ഗൂ​ഗിൾ മാപ്പ് തന്റെ കുടുംബ ബന്ധം തകർക്കുന്നെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. താൻ പോകാത്ത സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നതായാണ് മയിലാടുതുറൈയിലെ ലാൽ ബഹാദൂർ നഗറിൽ താമസിക്കുന്ന ആർ. ചന്ദ്രശേഖരൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

തെറ്റായ വിവരങ്ങളാണ് ​ഗൂ​ഗിൾ മാപ്പിൽ കാണിക്കുന്നതെന്നും ഇത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമായെന്നും ചന്ദ്രശേഖരന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ചന്ദ്രശേഖരൻ മൊബൈൽ ഫോൺ ഭാര്യയ്ക്ക് നൽകി, ഇതിനിടെ ഭാര്യ ഗൂഗിൾ മാപ്പിലെ ടൈംലൈൻ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ട പോയത്.താൻ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയിൽ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം, ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Topics

Share this story