Times Kerala

താരപുത്രി സുഹാന ഖാന് ഇന്ന് 20ാം പിറന്നാൾ..; ആശംസയുമായി സിനിമ ലോകം

 
താരപുത്രി സുഹാന ഖാന് ഇന്ന് 20ാം പിറന്നാൾ..; ആശംസയുമായി സിനിമ ലോകം

സിനിമാ താരമല്ലെങ്കിലും ബോളിവുഡ് താര റാണിമാരോളം തന്നെ ആരാധകരുണ്ട് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്. സോഷ്യല്‍ മീഡിയയിലടക്കം ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന വ്യക്തി കൂടിയാണ് സുഹാന ഖാന്‍. താരപുത്രിയ്ക്ക് ഇന്ന് 20ാം പിറന്നാളാണ്. സുഹാനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തവണത്തെ സുഹാനയുടെ പിറന്നാൾ ആഘോഷം വീട്ടിലാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താരപുത്രി യുകെയിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പം മുബൈയിലെ വസതിയിലാണ താരപുത്രി. വിദേശത്ത് അഭിനയം പഠിക്കുകയാണ് സുഹാന. ഫോട്ടോഗ്രാഫിയിൽ ഇഷ്ടമുള്ള സുഹാ പിറന്നാൾ ദിനത്തിൽ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു. സൂര്യന്റെ അതിമനോഹരമായ ചിത്രമായിരുന്നു പങ്കുവെച്ചത്. ഇത് വൈറലായിട്ടുണ്ട്.

Related Topics

Share this story