Times Kerala

107 യാത്രക്കാരുമായി പാക്ക് എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു: അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്

 
107 യാത്രക്കാരുമായി പാക്ക് എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു: അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്

ന്യൂഡല്‍ഹി: 107 യാത്രക്കാരുമായി പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു വീണു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടു മുമ്പ് തകര്‍ന്ന് വീണത്. യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാരും മരിച്ചതായാണ് റിപ്പോർട്ട്.പാക്ക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രവിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് തകര്‍ന്നു വീണത്.പാക്കിസ്ഥാന്‍ മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിരവധി വീടുകളും തകര്‍ന്നതായാണ് വിവരം. 99 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Topics

Share this story