Times Kerala

യു.എസ് സുരക്ഷ ഉപദേശകനെ പുറത്താക്കി

 

വാഷിങ്ടണ്‍: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്ററെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യു.എന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍.എസ്.എ. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. വിദേശകാര്യമന്ത്രി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി മൈക്ക് പാംപിയോയെ നിയമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മക്മാസ്റ്ററെയും നീക്കുന്നത്.

Related Topics

Share this story