Times Kerala

പെയ്യുന്ന ആലപ്പിഴത്തിനും ‘കൊറോണ’യുടെ രൂപം: മുന്നറിയിപ്പെന്ന് വ്യാഖ്യാനം

 
പെയ്യുന്ന ആലപ്പിഴത്തിനും ‘കൊറോണ’യുടെ രൂപം: മുന്നറിയിപ്പെന്ന് വ്യാഖ്യാനം

മെക്സിക്കോ:ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി സംഹാര താണ്ഡവമാടുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ഓരോ മനുഷ്യന്റെയും നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് കൊറോണ എന്ന പേരും. ഇപ്പോൾ ഇതാ പെയ്തിറങ്ങുന്ന ആലിപ്പഴത്തിലും കൊറോണ മയം. മെക്സിക്കോയിൽ നിന്നാണ് മനുഷ്യനെ അശ്ചര്യപ്പെടുത്തുന്ന വാർത്ത പുറത്ത് വരുന്നത്

കോവിഡ് വൈറസിന്റെ ആകൃതിയിൽ മെക്സിക്കോയിൽ ആലിപ്പഴം പൊഴിഞ്ഞതായാണ് വാർത്ത. മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയിൽ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസിന്റെ ചിത്രത്തിന് സമാനമായുള്ള കണികകളാണ് കണ്ടെത്തിയിട്ടുളളത്. മോൻഡെമോറെലോസിലെ ജനങ്ങൾ തന്നെയാണ് ആലിപ്പഴത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.അതേസമയം, ഈ പ്രതിഭാസം ലോകാവാസനത്തിന്റെ ഭാ​ഗമാണെന്നും കൊറോണ ലോകത്തെ നശിപ്പിക്കുമെന്നും എല്ലാവരും ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് ദൈവം തന്നതാണെന്നും ഒക്കെ പല വ്യാഖ്യാനങ്ങളായി നിരവധി പേർ രംഗത്ത് വന്നിരിക്കുകയാണ്.പെയ്യുന്ന ആലപ്പിഴത്തിനും ‘കൊറോണ’യുടെ രൂപം: മുന്നറിയിപ്പെന്ന് വ്യാഖ്യാനം

എന്നാൽ ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണം തന്നെയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഐസ് കട്ടകൾ ശക്തമായ കാറ്റിൽ ഗോളാകൃതിയിൽ തന്നെയാണ് രൂപപ്പെടുന്നത്. കൂടുതൽ ഐസ് പിന്നീട് അതിലേക്ക് കൂടിച്ചേരും. ശക്തമായ കാറ്റിൽ കൂടുതൽ വലുപ്പമുള്ള ആലിപ്പഴങ്ങൾ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയിൽ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന വ്യക്തമാക്കുന്നത്.

Related Topics

Share this story