Times Kerala

അഹദ് തമീമിക്ക് എട്ടു വര്‍ഷം തടവ്

 

ജറൂസലം: ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ 16കാരി ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് എട്ടു മാസം തടവ്. ചുമത്തപ്പെട്ട പന്ത്രണ്ട് കുറ്റങ്ങളില്‍ നാലെണ്ണത്തില്‍ തമീമി കുറ്റക്കാരിയെന്ന് ഇസ്‌റാഈല്‍ കോടതി കണ്ടെത്തി. നിലവില്‍ അനുഭവിച്ച നാലുമാസത്തെ തടവും ശിക്ഷാ കാലയളവില്‍ ഉള്‍പെടും. ഇതോടൊപ്പം പിഴയും വിധിച്ചിട്ടുണ്ട്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാസം 19ന് തമീമിയെ ഇസ്‌റാഈല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പന്ത്രണ്ടോളം കുറ്റങ്ങള്‍ അഹദ് തമീമിക്കെതിരേ ഇസ്‌റാഈല്‍ അധികൃതര്‍ ചുമത്തി. തമീമിയുടെ മാതാവും ഇവരോടൊപ്പം ജയിലിലാണ്.

Related Topics

Share this story