Times Kerala

50 പവനും 50000 രൂപയുമായി മുങ്ങിയതോ.? അതോ ആരെങ്കുലും അപായപ്പെടുത്തിയതോ.? സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ തിരോധാനത്തിൽ യാതൊരു തുമ്പും കണ്ടെത്താനാകാതെ പോലീസ്

 
50 പവനും 50000 രൂപയുമായി മുങ്ങിയതോ.? അതോ ആരെങ്കുലും അപായപ്പെടുത്തിയതോ.? സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ തിരോധാനത്തിൽ യാതൊരു തുമ്പും കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: ഒരാഴച മുൻപ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ പണയ സ്വർണവുമായി കാണാതായ സംഭവത്തിൽ യാതൊരു തുമ്പും കണ്ടെത്താനാകാതെ പോലീസ്. 56കാരനായ ആര്യനാട് കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ മോഹനനെയാണ് കാണാതായത്. മോഹനൻ സ്വർണവും പ്രണയവുമായി മുങ്ങിയതാണോ അതോ ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ചും കൃത്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല.

പതിനഞ്ചു വർഷമായി മോഹനന്റെ ഭാര്യ സഹോദരൻ ജയകുമാർ നടത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തിന്റെ ലോക്കർ പേരൂർക്കട സഹകരണ ബാങ്കിലാണുള്ളത്. ഇവിടെനിന്നും ഇടപാടുകാർക്ക് കൊടുക്കാനുള്ള പത്തു ലക്ഷം രൂപയോളം വില വരുന്ന സ്വർണവുമെടുത്ത് പോയ മോഹനനെ പിന്നീട് കാണാതാവുകയായിരുന്നു.

രാവിലെ 10.50നു ബാങ്കിൽ നിന്നും സ്വർണവുമായി മോഹനൻ പുറത്തിറങ്ങുന്നത് ഇവിടുത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് 11.09ന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള കരകുളം എന്ന സ്ഥലത്തു മോഹനൻ എത്തിയിരുന്നു ഇവിടെ വച്ച് മോഹനന്റെ മൊബൈൽ ഫോൺ ഓഫ് ആകുകയായിരുന്നു.കെഎൽ 21പി 2105 സ്കൂട്ടറിലാണ് മോഹനൻ സഞ്ചരിച്ചിരുന്നത്.

സ്ഥിരമായി സ്വർണം ബാങ്ക് ലോക്കറിൽ വയ്ക്കുന്നതും തിരിച്ചെടുക്കുന്നതും കാണാതായ മോഹനനാണ് അതിനാൽ തന്നെ മോഹനൻ സ്വർണവുമായി മുങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് സ്ഥാപന ഉടമയും മോഹനന്റെ ബന്ധുക്കളും പറയുന്നത്.ആരെങ്കിലും മോഹനനെ തട്ടിക്കൊണ്ട് പോയതാകാമെന്നും വീട്ടുകാർ സംശയിക്കുന്നു.

അതേസമയം,ഏറെ തിരക്കുള്ള തെങ്കാശി പാതയിൽ രാവിലെ വാഹനം ഉൾപ്പെടെ ഒരാളെ തട്ടിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ് എന്ന് പൊലീസ് കണക്കുകൂട്ടുന്നു. മോഹനൻ വാഹനത്തിൽ കടന്നു പോകുന്നതായി സിസിടിവിയിൽ കണ്ട പ്രദേശം അടക്കം അരിച്ചു പെറുക്കിയിട്ടും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. നെടുമങ്ങാട് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

Related Topics

Share this story