Times Kerala

സുഭിക്ഷ കേരളത്തിന് കരുത്തേകാൻ പാട്ടക്കൃഷിയും

 
സുഭിക്ഷ കേരളത്തിന് കരുത്തേകാൻ പാട്ടക്കൃഷിയും

എറണാകുളം: കാർഷിക പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് തന്നെ ശക്തമായ ഇടപെടലുകൾ നടത്തുന്ന പഞ്ചായത്താണ് എറണാകുളം ജില്ലയിലെ വടക്കേക്കര. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപിപ്പിക്കുവാൻ പാട്ടക്കൃഷിയെക്കൂടി പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത്. 50 കുടുംബങ്ങൾ ചേർന്ന് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഭാഗമാകുന്നതിനായി ഏക്കർ കണക്കിന് പാട്ടക്കൃഷിക്ക് തുടക്കമിട്ടത് ശ്രദ്ധേയമാകുന്നു.

വടക്കൻ പറവൂരിലെ കട്ടത്തുരുത്ത് പ്രദേശത്താണ് സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് തുടക്കമിട്ടത്. പറവൂർ എംഎൽഎ വി.ഡി സതീശൻ സുഭിക്ഷ കേരളം പാട്ടക്കൃഷി പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത്, കൃഷിഭവൻ, സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കൃഷി ഗ്രൂപ്പുകൾ, യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ള സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയെ കൂട്ടിയോജിപ്പിച്ച് വിവിധ പച്ചക്കറികൾ ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചതോടൊപ്പമാണ് പാട്ടക്കൃഷിക്കും മുൻ‌തൂക്കം നൽകിയിട്ടുള്ളത്.

Related Topics

Share this story