Times Kerala

പ്രളയദുരിത ഫണ്ടില്‍ നിന്നും മുക്കിയാണോ ട്രിപ്പ് പോയത്?,കാട്ടുവാസിയെ പോലുണ്ട്; നടി റിമ കല്ലിങ്കലിനെതിരെ സെെബര്‍ ആക്രമണം

 
പ്രളയദുരിത ഫണ്ടില്‍ നിന്നും മുക്കിയാണോ ട്രിപ്പ് പോയത്?,കാട്ടുവാസിയെ പോലുണ്ട്; നടി റിമ കല്ലിങ്കലിനെതിരെ സെെബര്‍ ആക്രമണം

ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെ അരങ്ങേറി ഇന്നി മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍.  സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. റോയല്‍ അല്‍കസാര്‍ കൊട്ടാരത്തില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.എന്നാല്‍ ചിലര്‍ ഇത് പള്ളിയാണെന്ന് തെറ്റിദ്ധരിച്ചു. റിമയുടെ വസ്ത്രത്തെ കുറിച്ചും മറ്റുമായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോളിതാ  ചിത്രങ്ങൾക്ക് നേരെയുണ്ടായ സദാചാര പൊലീസിംഗിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിരിക്കുകയാണ്  റിമ കല്ലിങ്കൽ.

‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങളിൽ ഒരാൾ കമന്റ് ചെയ്തത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ആദിവാസിയെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാർഥ രാജാവും റാണിയും.അല്ലേ?’

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.‘അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’എന്നാണ് റിമ ഇതിന് മറുപടി നൽകിയത്.

 

View this post on Instagram

 

Ok ok people I am done!! But moral policing just brings out the best in me 😜 And also because I didn’t wanna leave this thread about the Real Alcazar without showing you all the absolutely beautiful tile work here. The palace is known for its tile decoration. The two tile types used are majolica and arista tiles. In the arista technique, the green body is stamped and each tile segment has raised ridges. The art of majolica ceramics was developed later in the 15th-16th centuries. The innovation made it possible to “paint” directly on ceramics covered with white opaque glazes. We found this graceful lady near the exit gate painting the tile patterns on her canvas, occasionally looking up and smiling at her admirers. Goodbyes couldn’t be more serene. #musingsofatraveller

A post shared by Rima Kallingal (@rimakallingal) on

 

Related Topics

Share this story