Times Kerala

ഇപിഎഫ് മിനിമം പെന്‍ഷന്‍ ഇരട്ടിയാക്കുന്നു; 40 ലക്ഷം പേര്‍ക്ക് ഗുണകരം

 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ കുറഞ്ഞ പെന്‍ഷന്‍ ഇരട്ടിയാക്കുന്നു. നിലവിലെ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇപിഎഫ് മിനിമം പെന്‍ഷന്‍ ഇരട്ടിയാക്കിയാല്‍ എത്ര ബാധ്യതയുണ്ടാകുമെന്ന് അറിയിക്കാന്‍ ഇപിഎഫ്‌ഒയെ കേന്ദ്ര തൊഴില്‍ മന്ത്രാലയം ചുമതലപ്പെടുത്തി.

40 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 3,000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുയെന്നും വിലയിരുത്തുന്നു. ഇപിഎസ് -95 പദ്ധതിക്കുകീഴില്‍ നിലവില്‍ 60 ലക്ഷംപേരാണുള്ളത്. ഇതില്‍തന്നെ 40 ലക്ഷം പേര്‍ക്കും 1,500 രൂപയില്‍താഴെയാണ് പെന്‍ഷന്‍ ലഭിക്കുന്നത്.

ചുരുങ്ങിയ പെന്‍ഷന്‍ 3000 – 7,500 രൂപയാക്കാന്‍ സര്‍ക്കാരിനുമുന്നില്‍ ഏറെക്കാലമായി സമ്മര്‍ദമുണ്ട്. വിവിധ ട്രേഡ് യൂണിയനുകളും ഇപിഎസ് 95 പദ്ധതിയിലെ പെന്‍ഷന്‍കാരും നേരത്തെതന്നെ ഈ ആവശ്യമുന്നയിച്ച്‌ രംഗത്തുവന്നിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച്‌ ഇപിഎഫ്‌ഒ ഉടനെ തീരുമാനമെടുത്തേക്കുമെന്നാണ് കരുതുന്നത്.

Related Topics

Share this story