Times Kerala

സൗന്ദര്യ രജനികാന്തിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനായി

 

സൗന്ദര്യ രജനികാന്തിന്റെ മുന്‍ ഭര്‍ത്താവായ അശ്വിന്‍ റാംകുമാര്‍ വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 2010ല്‍ സൗന്ദര്യയെ വിവാഹം ചെയ്ത അശ്വിന്‍ കഴിഞ്ഞ ജൂണിലാണ് വിവാഹ മോചനം നേടിയത്. ഇരുവര്‍ക്കും ഒരു കുഞ്ഞ് ഉണ്ട്. രജനിയെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013ല്‍ കൊച്ചടയാന്റെ ഓഡിയോ പുറത്തിറക്കുന്ന വേദിയില്‍ വച്ച് സൗന്ദര്യയോട് കുടുംബ ജീവിതത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും സംവിധാനം പിന്നീട് പരിഗണിക്കാമെന്നും രജനി പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തമിഴിലെ ശ്രദ്ധേയ താരമായ ധനുഷിനെ വിവാഹം കഴിച്ച മൂത്ത മകളായ ഐശ്വര്യയില്‍ യാത്ര എന്നും ലിംഗ എന്നും പേരുള്ള രണ്ടു പേരമക്കളും രജനികാന്തിന് ഉണ്ട്.

Related Topics

Share this story