Times Kerala

”കുട്ടികളെയും പിടിച്ച് നിരത്തി കണ്ണീരും പരാതിയും പറഞ്ഞാൽ കിട്ടിയത് വച്ച് ചാനലുകാർ വാർത്ത കൊടുക്കും. പാസില്ലാതെ കയറിപ്പോരാൻ മന്ത്രിയും പറഞ്ഞുപോകും. സോഷ്യൽ ഡിസ്റ്റൻസിങ് പ്രോട്ടോക്കോൾ പോലും ലംഘിച്ച് ഇങ്ങനെ നാട്ടിലേക്ക് കയറാനെത്തുന്നവരെ കയറ്റിവിടുകയല്ല, ഈ ടീമുകൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്!” അതിർത്തി വിഷയത്തിൽ ചർച്ചയായി മാധ്യമപ്രവർത്തകയുടെ കുറിപ്പ്

 
”കുട്ടികളെയും പിടിച്ച്  നിരത്തി കണ്ണീരും പരാതിയും പറഞ്ഞാൽ കിട്ടിയത് വച്ച് ചാനലുകാർ വാർത്ത കൊടുക്കും. പാസില്ലാതെ കയറിപ്പോരാൻ മന്ത്രിയും പറഞ്ഞുപോകും. സോഷ്യൽ ഡിസ്റ്റൻസിങ് പ്രോട്ടോക്കോൾ പോലും ലംഘിച്ച് ഇങ്ങനെ നാട്ടിലേക്ക് കയറാനെത്തുന്നവരെ  കയറ്റിവിടുകയല്ല, ഈ ടീമുകൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്!”  അതിർത്തി വിഷയത്തിൽ ചർച്ചയായി മാധ്യമപ്രവർത്തകയുടെ കുറിപ്പ്

കൊച്ചി: അതിർത്തിയിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസമായി അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയാണ്. പാസില്ലാതെ വരുന്ന ഒരാളെ പോലും കേരളത്തിലേക്ക് കയറ്റാനാകില്ലെന്ന സംസ്ഥാനസർക്കാർ നിലപാട് ഇന്ന് ഹൈക്കോടതിയും അംഗീകരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തക എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

മാധ്യമപ്രവർത്തകയായ അപർണയുടെ കുറിപ്പ് ഇങ്ങനെ…

പാസിന് പോലും അപേക്ഷിക്കാതെ ചെക്ക് പോസ്റ്റിലെത്തി, കൂടെയുള്ള കുട്ടികളെയും പിടിച്ച് നിരത്തി കണ്ണീരും പരാതിയും പറഞ്ഞാൽ കിട്ടിയത് വച്ച് ചാനലുകാർ വാർത്ത കൊടുക്കും. പാസില്ലാതെ കയറിപ്പോരാൻ മന്ത്രിയും പറഞ്ഞുപോകും. സോഷ്യൽ ഡിസ്റ്റൻസിങ് പ്രോട്ടോക്കോൾ പോലും ലംഘിച്ച് ഇങ്ങനെ നാട്ടിലേക്ക് കയറാനെത്തുന്നവരെ കയറ്റിവിടുകയല്ല, ഈ ടീമുകൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്!
വിമാനങ്ങളിൽ വന്നതുകൊണ്ട് പ്രവാസികൾ സംസ്ഥാനത്തിന്റെ നിരീക്ഷണസംവിധാനത്തിന് കീഴിലാണ് , അതുകൊണ്ട് വന്ന പ്രവാസികളിൽ രണ്ട് പേർക്ക് കോവിഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു. വിദേശത്തേക്കാളും വലിയ ഹോട്ട്സ്പോട്ടുകളുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് കാറിലും ബൈക്കിലും ഒക്കെ കേരളത്തിലേക്ക് വന്ന പലരും ഈ നിരീക്ഷണ വലയവും പറ്റിച്ച് ഇപ്പോൾ നാട്ടിലുണ്ട്.
പരിശോധനക്ക് മുമ്പേ പാരസെറ്റമോൾ കഴിച്ച് , പരിശോധകരെ പറ്റിക്കുന്ന പലരും വീട്ടിലിരിക്കാനും, വീട്ടുകാരെ കാണാനും , ബോറടിച്ച് നാട് കാണാനെത്തിയവരും , വീട്ടിലിരുന്ന് നോമ്പ് തുറക്കാൻ മോഹം കൊണ്ട് വന്നവരുമൊക്കയാണ് . അല്ലാതെ ഭക്ഷണം കിട്ടാതെയോ മരിക്കാറായിട്ടോ അല്ല പലരും നാട്ടിലേക്ക് ഇടിച്ചുകയറിയത് എന്ന് ചുരുക്കം!!
ഈ നാടിന്റെ ബാലൻസിങ് തകരാൻ കുറച്ച് ദിവസങ്ങൾ മതിയാകും.
അതിനിടയിൽ ഈ അതിവൈകാരികതയൊന്നും ചെക്ക് പോസ്റ്റിലെ
കാഴ്ചകൾ കാണുമ്പോൾ മാധ്യമങ്ങൾക്കും വേണ്ട.
കോവിഡാണ്.
ലോക്ക് ഡൗണിനേക്കാൾ വലിയ മനുഷ്യാവകാശലംഘനമൊന്നുമില്ല, എന്നിട്ടും അത് അനുസരിക്കണ്ടേ ? അത്രേയുള്ളൂ!

Related Topics

Share this story