Times Kerala

വില്ലേജ് ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാം.! റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മൊബൈല്‍ ആപ്പ് റെഡി

 
വില്ലേജ് ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാം.! റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മൊബൈല്‍ ആപ്പ് റെഡി

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ഓഫീസുകള്‍ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ റവന്യൂ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാകും. ‘എം കേരളം’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി ഇനി റവന്യൂ വകുപ്പില്‍ നിന്നുള്ള 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ നല്‍കാനും, ഫീസ് ഒടുക്കാനും, സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും ഈ മൊബൈല്‍ ആപ്പ് വഴി സാധിക്കും എന്നതാണ് പ്രേത്യേകത.

വില്ലേജ് ഓഫീസിലെ തിരക്ക് ഇതുമൂലം ഒഴിവാക്കാനാകും. സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങളാണ് ഈ ആപ്പ് വഴി ലഭ്യമാക്കുക.

ഗൂഗിള്‍ പ്ലേസ്‌റ്റോര്‍, ഐ ഒ എസ് ആപ്പ് സ്‌റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിന്നും എം കേരളം ഡൗണ്‍ലോഡ് ചെയ്യാം. യൂസര്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവ നല്‍കി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. സര്‍വീസ് എന്ന ടാബില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന ടാബില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ നല്‍കണം. ഫീസ് അടക്കാന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാക്കും.

സാങ്കേതിക സഹായങ്ങള്‍ക്ക് 0471155300, 04712335523 എന്നീ നമ്ബറുകളിലോ, helpdesk. ksitm@kerala.gov.in എന്ന ഇമെയിലോ ബന്ധപ്പെടുക.

Related Topics

Share this story