Times Kerala

മാതൃദിനത്തിലും ‘തിരക്കൊഴിയാതെ’ വൃദ്ധസദനങ്ങൾ..!

 
മാതൃദിനത്തിലും ‘തിരക്കൊഴിയാതെ’ വൃദ്ധസദനങ്ങൾ..!

അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്. പകരം വെക്കാൻ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം. സ്വന്തം വിശപ്പിനേക്കാൾ അമ്മക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനെയാണ്.സ്വന്തം വേദനയേക്കാൾ ഏറെ അമ്മയ്ക്ക് വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.ജീവിത തിരക്കുകളായാലും സ്വാർത്ഥതകളായാലും മനുഷ്യൻ ഏറ്റവും കൂടുതൽ മറന്നുപോകുന്നതും അവരെ തന്നെ.നാടെങ്ങും ഉയർന്നു വരുന്ന വൃദ്ധസദനങ്ങൾ ആ സത്യത്തെ ഓർമിപ്പിക്കുന്നു.

അമ്മമാരെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്ന ഇന്നത്തെ തലമുറ ഓർക്കേണ്ടത് ഓരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയപുണ്യമാണ്‌. അമ്മമാരേ ദൈവമായി കണ്ടിരുന്ന ഒരു കാലം ഭാരതത്തിനുണ്ടായിരുന്നു എന്നാലിന്ന് മുഴങ്ങി കേൾക്കുന്നത് അമ്മമാരുടെ നിലവിളികളാണ്.

അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റാർക്കും കഴിയില്ല. അത് പോലെ തന്നെ അവരുടെ വാർദ്ധക്യത്തിൽ മക്കളുടെ സാന്ത്വന സ്പർശനത്തിന് പകരമായി മറ്റൊന്നും മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. സ്വർണ്ണമോ, പട്ടോ, പണമോ, ഒന്നും കൊടുക്കാൻ സാധിച്ചില്ലെകിലും നൽകാൻ കഴിയുന്ന സ്‌നേഹം അത് മാത്രം നൽകാൻ നിങ്ങൾക്ക് സാധിച്ചാൽ ഈ ജീവിതം ധന്യമാകും.

വൃദ്ധസദനങ്ങളും, അഗതിമന്ദിസ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഈ ലോകത്ത് റോഡിലും, വീടിലും, ജോലി സ്ഥലത്തും എല്ലാം പ്രായഭേദമന്യേ അവർ അക്രമിക്കപ്പെടുബോൾ ഇത്തരം ആഘോഷങ്ങൾ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.

അമ്മയെ ദൈവമായി കണ്ടിരുന്ന പരമ്പര്യത്തെ നമുക്ക് എവിടേയോ നഷ്ടമായിരിക്കുന്നു. അത് ഇനിയും തിരിച്ചു പിടിക്കാൻ നമ്മൾ മക്കൾ ഓരോരുത്തരുമാണ് ശ്രമിക്കേണ്ടത്.

അക്ഷരം ഏതു മറന്നാലും ‘അമ്മ’ എന്ന രണ്ടക്ഷരം മറക്കാതിരിക്കട്ടെ ഓരോ മക്കളിലും.

Related Topics

Share this story