Times Kerala

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈ 18ന് മുമ്പ് നടത്തും

 
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈ 18ന് മുമ്പ് നടത്തും

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസില്‍ നടത്താനുള്ള പരീക്ഷകള്‍ ജൂലൈ 18ന് മുമ്പ് നടത്തും. പന്ത്രണ്ടാം ക്ലാസില്‍ ശേഷിക്കുന്ന 29 പരീക്ഷകളാണ് ജൂലൈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജെ.ഇ.ഇ, ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജൂലൈയില്‍ ശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ജൂലൈ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ പരീക്ഷ നടത്തും. ജൂലൈ 18ന് മുമ്പായി പരീക്ഷ പൂര്‍ത്തിയാക്കും. ജൂലൈ 18 മുതല്‍ 23 വരെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നടക്കുമെന്നുള്ളതിനാൽ അതിന് മുമ്പ് പരീക്ഷ നടത്താനാണ് തീരുമാനം.

Related Topics

Share this story