Times Kerala

മാതൃദിനത്തിന്റെ ചരിത്രം..!

 
മാതൃദിനത്തിന്റെ ചരിത്രം..!

സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് മദേഴ്സ് ഡേ. അമേരിക്കയിൽ നിന്നാണ്  മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോെടെ ലോകവ്യാപകമായി തന്നെ അമ്മമാർക്കായി ഒരു ദിനം നിലവിൽ വന്നു.

1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് ആണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ൽ ഈ പ്രചാരണം ഫലം കണ്ടു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് ഈ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് അന്താരാഷ്ട്ര മാതൃ ദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

അതേസമയം യുകെയിലും അയർലന്റിലും മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസിൽ കിഴക്കൻ ഓർത്തഡോക്സസ് വിശ്വാസികൾക്ക് കൂടുതൽ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. ക്രിസ്തുവിനെ പള്ളിമേടയിൽ പ്രദർശിപ്പിച്ചാണ് ഇവിടെ ആഗോഷങ്ങൾ നടക്കുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവർ മാതൃ ദിനമമാായി ആചരിക്കുന്നത്.

അറബ് രാഷ്ട്രങ്ങളിലധികവും മാർച്ച് 21 നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളിൽ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകൾ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയിൽ മാതൃദിനം.

എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ.

Related Topics

Share this story