Times Kerala

നിങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് കാണുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ ജീവിതം മനോഹരമാണ്.; ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ചിൻമയി

 
നിങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് കാണുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ ജീവിതം മനോഹരമാണ്.; ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ചിൻമയി

ചലച്ചിത്രപിന്നണിഗായികയാണ്  ചിന്മയി ശ്രീപാദ.ഇപ്പോളിതാ ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ചിൻമയി എത്തിരിക്കുകയാണ്.ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമാണ് തന്റെ വിവാഹമെന്ന് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ഉപദ്രവിച്ച ആളെ കുറിച്ച് പോലും പരുഷമായ വാക്ക് രാഹുല്‍ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഇന്ന് കാണുന്ന ഫെമിനിസ്റ്റാക്കി എന്നെ മാറ്റിയത് രാഹുലാണ്. നിങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് കാണുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ ജീവിതം മനോഹരമാണ്. എല്ലാ അര്‍ത്ഥത്തിലും നല്ല മനുഷ്യനാണ് രാഹുല്‍ എന്നും ചിൻമയി കുറിപ്പിൽ  പറയുന്നു. വിവാഹത്തിന്റെ ഫോട്ടോകളും ചിൻമയി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Related Topics

Share this story