Times Kerala

ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട് കേസുമായി കടന്നുവരുന്നവന്‍., ചുറ്റുമുളളവരെ സന്തോഷിപ്പിച്ചു കൊണ്ട് നിരവധി നാള്‍ ജീവിക്കാന്‍ നിനക്കാവട്ടെ..; മിഥുന്‍ രമേഷിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍

 
ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട് കേസുമായി കടന്നുവരുന്നവന്‍., ചുറ്റുമുളളവരെ സന്തോഷിപ്പിച്ചു കൊണ്ട് നിരവധി നാള്‍ ജീവിക്കാന്‍ നിനക്കാവട്ടെ..; മിഥുന്‍ രമേഷിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍

ചലച്ചിത്രതാരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ മലയാളികള്‍ക്ക് സുപരിചിതന്‍. മിഥുന്‍ രമേഷിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. ഇപ്പോളിതാ മിഥുന്‍ രമേഷിന് പിറന്നാളാശംസകളുമായി എത്തിരിക്കുകയാണ് നടൻ  കുഞ്ചാക്കോ ബോബൻ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ചാക്കോച്ചന്‍ മിഥുന്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. മിഥുന്റെ രസകരമായ ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

“ജന്മദിനാശംസകള്‍ മിഥുന്‍. ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട് കേസുമായി കടന്നുവരുന്നവന്‍ ആര്‍ജെ മിഥുന്‍(റോയല്‍ ജോക്‌സ്റ്റാര്‍). ഊര്‍ജ്ജത്തിന്റെയും പ്രസരിപ്പിന്റെയും പവര്‍ഹൗസുകൊണ്ട് ഒരു സെക്കന്‍ഡ് പോലും മുഷിയാത്തവന്‍. നിനക്ക് ചുറ്റുമുളളവരെ സന്തോഷിപ്പിച്ചുകൊണ്ട് നിരവധി നാള്‍ ജീവിക്കാന്‍ നിനക്കാവട്ടെ. എന്നില്‍ നിന്നും പ്രിയയില്‍ നിന്നും ഇസയില്‍ നിന്നും നിറയെ സ്‌നേഹവും ആലിംഗനവും. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Topics

Share this story