Times Kerala

ശ്രീലങ്കയിലെ വർഗീയ ലഹള; ‘സൂത്രധാരൻ’ പിടിയിൽ

 

ശ്രീലങ്കയിലെ കാൻഡി ജില്ലയിൽ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാർക്കെതിരെ അക്രമത്തിനു നേതൃത്വം നൽകിയയാൾ പിടിയിലായെന്നു പൊലീസ്. അമിത് ജീവൻ വീരസിംഘെയാണ് അറസ്റ്റിലായത്. ‘മൊഹസൻ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം വർഗീയ ലഹളയിൽ പങ്കു ചേർന്നതിന് ഒൻപതു പേർ കൂടി പിടിയിലായിട്ടുണ്ട്.ഇക്കഴിഞ്ഞ ഞായറാഴ്ച മുസ്‌ലിം വിഭാഗക്കാർക്കെതിരെ ആരംഭിച്ച അക്രമങ്ങൾ വർഗീയ ലഹളയായി ആളിക്കത്തിയതിനെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story