Times Kerala

വർഗീയ സംഘർഷം, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 

കൊളംബോ: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്‌ലിം- ബുദ്ധ മതവിഭാഗക്കാർ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കലാപകാരികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതെന്ന് ശ്രീലങ്കൻ ഭരണകൂടം വ്യക്തമാക്കി.

ഒരാഴ്ചയായി രാജ്യത്ത് കലാപം രൂക്ഷമാണ്. സംഘര്‍ഷം മൂർഛിച്ചതിനെ തുടര്‍ന്ന് കാന്‍ഡിയില്‍ കഴിഞ്ഞദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു.

Related Topics

Share this story