Times Kerala

തിരുവനന്തപുരത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 61 പേർക്കെതിരെ കേസ്

 
തിരുവനന്തപുരത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 61 പേർക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 61 പേർക്കെതിരെ തിങ്കളാഴ്‌ച കേസെടുത്തു. കൂടാതെ ,ഒറ്റ അക്ക രജിസ്ട്രേഷൻ നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാവൂ എന്ന നിർദേശം അവഗണിച്ച് നിരത്തിലിറങ്ങിയ ഇരട്ട അക്ക രജിസ്ട്രേഷൻ നമ്പരിലുള്ള 93 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസ്‌.

Related Topics

Share this story