Times Kerala

ഗുജറാത്തിലെ ഭവനഗറില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പെട്ട് 26 പേര്‍ മരിച്ചു

 

അഹമ്മദാബാദ്: ഗുജറാത്തിലെ ഭവനഗറില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പെട്ട് 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാജ്‌കോട്ട്- ഭവനഗര്‍ സംസ്ഥാന ദേശീയപാതയില്‍ രംഗോലയിലാണ് അപകടം. നിയന്ത്രണംവിട്ട ട്രക്ക് പാലത്തില്‍ നിന്ന് 20 അടി താഴ്ചയിലുള്ള കിടങ്ങിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ഭവനഗറിലെ അനിദയില്‍ നിന്നും ബോതഡ് ജില്ലയിലെ റ്റാറ്റത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. മരിച്ചവരില്‍ 25 പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 50 പേരെങ്കിലും ചികിത്സയിലുണ്ടെന്നാണ് കരുതുന്നതെന്ന് ഭവനഗര്‍ എസ്.പി പി.എല്‍ മാല്‍ പറഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് എസ്.പി അറിയിച്ചു.

Related Topics

Share this story